LENSFED Magazine

പൗഡര്‍റൂം വീടിനുള്ളിലെ

പൗഡര്‍റൂം വീടിനുള്ളിലെ ഒരു ചെറിയ ഏരിയയാണ്. എങ്കിലും ലിവിങ്, ഡൈനിങ് ഏരിയകള്‍ക്കടുത്താകയാല്‍ എപ്പോഴും ഉപയോഗിക്കുന്ന മുറിയും കൂടിയായിരിക്കും. അതിനാല്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം പൗഡര്‍ റൂം എന്ന വാക്കിന്റെ ഉല്പത്തിയന്വേഷിച്ചാല്‍ അത് 18ാംവിക്‌ടോറിയന്‍ കാലഘട്ടത്തിലാവും എത്തിനില്‍ക്കുക. വിഗുകള്‍ പൗഡര്‍ ചെയ്യാനായി ഉപയോഗിച്ചിരുന്ന ക്ലോസറ്റ് മുറികളായിരുന്നു അന്ന് പൗഡര്‍ റൂമുകള്‍. പൗഡര്‍ റൂം ഒരു മിനി ബാത്ത്‌റൂം ആണ്. സിങ്ക്, ടോയ്‌ലറ്റ് എന്നിവ മാത്രം അടങ്ങുന്ന വെറ്റ് ഏരിയ ഇല്ലാത്ത സ്ഥലം. ഒരു ഹാഫ് ബാത്ത് എന്നു പറയാം. ഒരു വീടിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാവും ഈ ഏരിയ ഉണ്ടാവുക. വീട്ടുകാരുടെ സ്വകാര്യതയില്‍ കടന്നു കയറാതെ അതിഥികള്‍ക്ക് ഉപയോഗിക്കാനാണിത്. ചിലപ്പോഴൊക്കെ ഈ സംവിധാനം സ്റ്റെയര്‍കേസിനടിയിലും ഒരുക്കാറുണ്ട്. പൗഡര്‍ റൂമിന് ജനാലകള്‍ ഉണ്ടാകാറില്ല. ഇന്ന് ഓരോ വീട്ടുടമയും തന്റെ സ്റ്റൈലും പ്രൗഢിയും പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി പൗഡര്‍ റൂമുകള്‍ നിരവധി ആക്‌സസറീസുകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാക്കാറുണ്ട്. പൗഡര്‍റൂമിനു വേണ്ടി മാത്രമായി ഇന്ന് നിരവധി നൂതന സംവിധാനങ്ങളും മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്. പുതിയ ഡിസൈനുകളിലുള്ള ഫിക്‌സ്ചറുകള്‍, പെഡസ്റ്റല്‍ സിങ്ക്, കസ്റ്റംമെയ്ഡ് ക്യാബിനറ്റുകള്‍, ഭിത്തിയലങ്കരിക്കാന്‍ വാള്‍ പീസുകള്‍, ആര്‍ട്ടു വര്‍ക്കുകള്‍ ഇതൊക്കെ ഇന്നു ഫാഷനായി മാറിയിട്ടുണ്ട്. അലങ്കാരങ്ങള്‍ എത്രയെങ്കിലുമാവാം. എന്നാല്‍ പൗഡര്‍റൂമിനു ചേരുന്നതാകാന്‍ എപ്പോഴും ശ്രദ്ധിക്കണം. സൗകര്യ പ്രദമായിരിക്കണം ഫിറ്റിങ്ങുകളും മറ്റു സാമഗ്രികളും. പൗഡര്‍ റൂം വീടിന്റെ തന്നെ ഫാഷനെ നിര്‍വ്വചിക്കുന്നു. .

Photo Gallery