LENSFED Magazine

അഴകിന്റെ കോക്ടെയിൽ

പുറമേയ്ക്ക് എത്നിക് ഭംഗിയും വീടിനുള്ളില്‍ ആധുനികതയുടെ അഴകും വേണമെന്ന് രാജേഷിനും രഞ്ജിതയ്ക്കും നിർബന്ധമായിരുന്നു. ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ തനതു ശൈലിയിലുള്ള വീടുകളോടുള്ള ഇഷ്ടക്കൂടുതലാണ് എൻജിനീയർ അനിൽ നായരുടെ അടുത്തേക്ക് ഇവരെ എത്തിച്ചത്. എട്ടേമുക്കാല്‍ സെന്റിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഇന്റർലോക്ക് ഇഷ്ടിക കൊണ്ടാണ് ചുവരുകൾ കെട്ടിയിരിക്കുന്നത്. വീടിനുള്ളില്‍ മാത്രമേ തേച്ചിട്ടുള്ളൂ. ഫില്ലര്‍ സ്ലാബ് കൊണ്ടാണ് വീട് വാർത്തത്. ഇത് വീടിനുള്ളില്‍ ചൂടു കുറയ്ക്കുന്നതിനൊപ്പം കോൺക്രീറ്റിങ്ങിന്റെ ചെലവും കുറയ്ക്കുന്നു. നിരപ്പായി വാർത്തതിനു ശേഷം ട്രസ് ഇടുകയാണ് ചെയ്തത്. മുകളിലെ ബാൽക്കണിയിൽ ഫ്ലവർബെഡ് നൽകി ചെടികൾ വച്ചതും എലിവേഷന് ഭംഗി കൂട്ടി. എക്സ്റ്റീരിയര്‍ ∙ പുറംഭിത്തികൾ തേച്ചിട്ടില്ല. ഇന്റർലോക് ഇഷ്ടികയുടെ ഭംഗി പുറംകാഴ്ചയ്ക്കു മാറ്റുകൂട്ടുന്നു. ∙ ട്രഡീഷനൽ ശൈലിയിലുള്ള എക്സ്റ്റീരിയറിന് തുളസിത്തറയും പൂമുഖത്തേക്കു കയറുന്ന പടികൾക്കടുത്തുള്ള സോപാനവും മിഴിവേകുന്നു. ∙ ഭൂമിയുടെ പ്രത്യേകതയനുസരിച്ച് ഫൗണ്ടേഷൻ കുറച്ച് ഉയർത്തി നൽകി. അതിനനുസരിച്ച് പ്ലോട്ടും മണ്ണിട്ട് ഉയർത്തി. .

Photo Gallery