LENSFED Magazine

തിരുവനന്തപുരം∙

തിരുവനന്തപുരം∙ ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോർഡാണ്. പരീക്ഷാനടത്തിപ്പ് മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളതെന്നും അബ്ദുറബ് പറഞ്ഞു. അതേസമയം, മെഡിക്കൽ കോഴ്സുകളിലേക്ക് ഏകീകൃത പ്രവേശന പരീക്ഷ നടത്തണമെന്ന സുപ്രീംകോടതി വിധിയിൽ പകച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. വീണ്ടും പരീക്ഷ എഴുതുന്ന കാര്യം ചിന്തിക്കാൻപോലും കഴിയില്ലെന്നും ഇവർ പറയുന്നു. മറ്റ് കോഴ്സിന് പോകാതെ രണ്ടും മൂന്നു വർഷമായിഎൻട്രൻസ് മാത്രം ലക്ഷ്യമിട്ട് പഠിക്കുന്നവരുടെ ഭാവിയാണ് കൂടുതൽ പ്രതിസന്ധിയിലായത്. രാജ്യത്തെ എല്ലാ മെഡിക്കൽ, ഡന്റൽ കോളജുകളിലേക്കും എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനും ദേശീയ പൊതുപരീക്ഷ ഈ വർഷം തന്നെ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ, കേരളം അടക്കം പല സംസ്ഥാനങ്ങളിലും ഈ വർഷത്തെ മെഡിക്കൽ പ്രവേശനം അനിശ്ചിതത്വത്തിലായി. ബിരുദ കോഴ്‌സുകൾക്കു 2016–17 അധ്യയന വർഷത്തേക്കുള്ള പൊതു പ്രവേശന പരീക്ഷ രണ്ടു ഘട്ടമായി നടത്താനാണു സുപ്രീം കോടതി ഉത്തരവിട്ടത്. മേയ് ഒന്നിനും ജൂലൈ 24നും പരീക്ഷ നടക്കും; സംയുക്ത ഫലം ഓഗസ്‌റ്റ് 17നു പ്രസിദ്ധീകരിക്കും. ജഡ്‌ജിമാരായ അനിൽ ആർ.ദവെ, ശിവ കീർത്തി സിങ്, ആദർശ് കുമാർ ഗോയൽ എന്നിവരുടെ ബെഞ്ച്, ഏതാനും സംസ്‌ഥാനങ്ങൾ ഉന്നയിച്ച എതിർപ്പു തള്ളിക്കളയുകയും ചെയ്തിരുന്നു. .

Photo Gallery